ജ​ര്‍​മ​നി​യി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം
Saturday, December 4, 2021 2:48 PM IST
ബെ​ര്‍​ലി​ന്‍: കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി. ഇ​ത​നു​സ​രി​ച്ച് വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കാ​ത്ത ആ​ളു​ക​ളെ പൊതുസ്ഥലങ്ങളിൽ നി​ന്നും വി​ല​ക്കുന്നതാണ് ന‌ടപടി.

ജ​ര്‍​മ​നി​യി​ല്‍ 2ജി​യും 2 ജി ​പ്ള​സും നി​യ​മം റീ​ട്ടെ​യി​ല്‍ മേ​ഖ​ല​യ്ക്കും ബാ​ധ​ക​മാ​ണ്. വാ​ക്സി​നേ​ഷ​ന് എ​ടു​ക്കാ​ത്ത​വ​രെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള അ​വ​ശ്യേ​ത​ര ക​ട​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യും. പൊ​തു​ജീ​വി​ത​ത്തിന്‍റെ മി​ക്ക​വാ​റും എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വാ​ക്സി​നേ​ഷ​ന്‍ എടുക്കാത്ത ആ​ളു​ക​ളെ നി​രോ​ധി​ക്കു​ന്ന​തും പുതിയ നിയമത്തിൽ ഉ​ള്‍​പ്പെ​ടു​ന്നു.

നി​ര്‍​ബ​ന്ധി​ത വാ​ക്സി​നേ​ഷ​നെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി സ്ഥാ​ന​മൊ​ഴി​യു​ന്ന ചാ​ന്‍​സ​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ലും നി​യു​ക്ത ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സും പ​റ​ഞ്ഞു.​ വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കാ​ത്ത​വ​രോ​ട് ജാ​ബ് എ​ടു​ക്കാ​നും ഇരു നേതാക്കളും അഭ്യർഥിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാണ് ഇ​രു​വ​രും ഇക്കാര്യം അ​റി​യി​ച്ച​ത്. 2022 ഫെ​ബ്രു​വ​രി മു​ത​ല്‍ ജ​ര്‍​മ​നി​യി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കു​മെന്നും ആം​ഗ​ല മെ​ര്‍​ക്ക​ല്‍ പ​റ​ഞ്ഞു.

പുതിയ നടപടികൾ ഇവയാണ്

* വാ​ക്സി​നേ​ഷ​ന്‍ എ​ടു​ത്ത​വ​ര്‍​ക്കും വീ​ണ്ടെ​ടു​ത്ത​വ​ര്‍​ക്കും മാ​ത്ര​മാ​യി ക​ട​ക​ള്‍, റസ്റ്ററന്‍റുകൾ, മ്യൂ​സി​യ​ങ്ങ​ള്‍, സി​നി​മാ തി​യേ​റ്റ​റു​ക​ള്‍​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദിക്കു​ക.

* വാ​ക്സി​നേ​ഷ​ന്‍ എ​ടു​ത്ത​വ​ര്‍​ക്കു​ള്ള അ​ധി​ക പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രും.

* 2022 ന്‍റെ ​തു​ട​ക്ക​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ത വാ​ക്സി​നു​ക​ളെ കു​റി​ച്ച് ബു​ണ്ടെ​സ്റ​റാ​ഗ് വോ​ട്ടി​നി​ടും.

* രോ​ഗ​ബാ​ധ നി​ര​ക്ക് 350~ല്‍ ​എ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ശാക്ലബു​ക​ളും സം​ഗീ​ത വേ​ദി​ക​ളും അ​ട​ച്ചി​ടും.

* ബു​ണ്ട​സ് ടാ​ഗ് അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പു​തി​യ ന​ട​പ​ടി​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

* ഫു​ട്ബോ​ള്‍ സ്റ്റേഡിയങ്ങളിൽ പ​ര​മാ​വ​ധി 15,000 കാ​ണി​ക​ളെ അ​നു​വ​ദി​ക്കും.

* ഇ​ന്‍​ഡോ​ര്‍ സ്പോ​ര്‍​ട്സ് വേ​ദി​ക​ളി​ല്‍ പ​ര​മാ​വ​ധി 5,000 പേ​ര്‍ക്ക് പ​ങ്കെ​ടു​ക്കാം.

* കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​രു​ടെ സ്വ​കാ​ര്യ ഒ​ത്തു​ചേ​ര​ലു​ക​ള്‍ ഒ​രു വീ​ട്ടി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും.

* സ്കൂ​ളു​ക​ളി​ല്‍ മാ​സ്ക് ആ​വ​ശ്യ​ക​ത​ക​ള്‍ വീ​ണ്ടും ഉ​ണ്ടാ​വും.

കോവി​ഡ് പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​തു​വ​ത്സ​ര ത​ലേ​ന്ന് പ​ട​ക്ക വി​ല്‍​പ്പ​ന വീ​ണ്ടും നി​രോ​ധി​ച്ചു.​ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജ​ര്‍​മ​നി​യി​ല്‍ ആ​ളു​ക​ള്‍​ക്ക് പ​ട​ക്ക​ങ്ങ​ളോ പ​ട​ക്ക​ങ്ങ​ളോ വാ​ങ്ങാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​രും സം​സ്ഥാ​ന​ങ്ങ​ളും വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു.

കേന്ദ്ര സർക്കാരിന്‍റെയും സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും തമ്മിലുള്ള കരാർ പ്രകാരം പു​തു വ​ത്സ​രാ​ഘോ​ഷ​ത്തി​ലും പു​തു​വ​ത്സ​ര ദി​ന​ത്തി​ലും വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും.

ഹോ​സ്പി​റ്റ​ലൈ​സേ​ഷ​ന്‍ നി​ര​ക്ക് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലെ അ​പേ​ക്ഷി​ച്ച് ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍ നി​റ​യു​ക​യാ​ണ്. രോ​ഗി​ക​ളെ രാ​ജ്യ​ത്തു​ട​നീ​ളം ഇ​പ്പോ​ഴും ശേ​ഷി​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്. കാ​ന്‍​സ​ര്‍ ബാ​ധി​ത​രെ​യും മ​റ്റ് രോ​ഗി​ക​ളെ​യും വ​ല​യ്ക്കു​ന്ന ത​ര​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ റ​ദ്ദാ​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.​ രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലും ഇ​തി​ന​കം ത​ന്നെ ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷം വ​ഷ​ളാ​കു​മെ​ന്ന ഭ​യം ഒ​മൈ​ക്രോ​ണ്‍ വേ​രി​യ​ന്‍റ് വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യി മെ​ര്‍​ക്ക​ല്‍ പ​റ​ഞ്ഞു: സ്ഥി​തി വ​ള​രെ ഗു​രു​ത​ര​മാ​ണ്. അ​ണു​ബാ​ധ​ക​ളു​ടെ എ​ണ്ണം സു​സ്ഥി​ര​മാ​ണ്, പ​ക്ഷേ വ​ള​രെ ഉ​യ​ര്‍​ന്ന ത​ല​ത്തി​ലാ​ണ്. ജ​ര്‍​മ​നി​യി​ലെ ജ​ന​സം​ഖ്യ​യു​ടെ 69%~ല്‍ ​താ​ഴെ ആ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യും വാ​ക്സി​നേ​ഷ​ന്‍ എ​ടു​ത്ത​വ​രാ​ണ്. പ​ടി​ഞ്ഞാ​റ​ന്‍ യൂ​റോ​പ്പി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വാ​ക്സി​നേ​ഷ​ന്‍ നി​ര​ക്കു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്.

ക്രി​സ്മ​സ് ആ​കു​മ്പോ​ഴേ​ക്കും 6,000 പേ​ര്‍ വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​കു​മെ​ന്ന് രാ​ജ്യ​ത്തെ തീ​വ്ര​പ​രി​ച​ര​ണ സം​ഘ​ട​ന​യാ​യ ഡി​വി​ഐ​യു​ടെ ത​ല​വ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.​വ്യാ​ഴാ​ഴ്ച മാ​ത്രം 74,000 പു​തി​യ കേ​സു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി.​ ഏ​ഴ് ദി​വ​സ​ത്തെ രോഗികളുടെ നി​ര​ക്ക് വ്യാ​ഴാ​ഴ്ച 439.2 ആ​യി കു​റ​ഞ്ഞു. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഈ സംഖ്യ കു ​റ​ഞ്ഞി​രി​യ്ക്ക​യാ​ണ്.​ മ​ര​ണം 388 ആ​യി. ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,03,000 ക​വി​ഞ്ഞു. രോ​ഗം ബാ​ധി​വ​രു​ടെ സം​ഖ്യ 6.07 മി​ല്യ​ണാ​യി ഉ​യ​ര്‍​ന്നു.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍