"പ്രവാസികൾക്കും വാക്സിൻ സ്വീകരിക്കാൻ അവസരം നൽകുക'
Friday, May 7, 2021 8:07 PM IST
റോം: വിദേശ രാജ്യങ്ങളിലേക്ക് വാക്സീൻ സ്വീകരിച്ചവരെ മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കൂ എന്ന കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികളെ ഏറെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ വാക്സീൻ ഉത്പാദക രാജ്യമായ ഇന്ത്യയിൽ വാക്സീന്‍റെ ലഭ്യത പരിമിതമായത്, കുറച്ചു ദിവസത്തെ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.

ഈ സാഹചര്യത്തിൽ പ്രവാസികൾക്കും അടിയന്തരമായി വാക്‌സിൻ ലഭിക്കാൻ വേണ്ട നടപടി കേരള സർക്കാർ സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ് യുറോപ്പ് മീഡിയ കോഓർഡിനേറ്റർ ജെജി മാന്നാർ ആവശ്യപ്പെട്ടു.