സോ​ൻ​ടാ ഹൗ​സ് അ​ഭ​യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ബി​ജു ആ​ന്‍റ​ണിയെ തെരഞ്ഞെടുത്തു
Sunday, March 21, 2021 9:36 PM IST
പെ​ർ​ത്ത് : വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​ശ​സ്ത​മാ​യ സോ​ൻ​ടാ ഹൗ​സ് അ​ഭ​യാ​ർ​ഥി(Zonta House Refuge Association) അ​സോ​സി​യേ​ഷ​ന്‍റെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ബി​ജു ആ​ൻ​റ​ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

37 വ​ർ​ഷ​ങ്ങ​ളാ​യി സ​മൂ​ഹ​ത്തി​ലെ പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ പെ​ർ​ത്തി​ലെ വെ​ല്ലിം​ഗ്ട​ൻ കേ​ന്ദ്ര​മാ​യി അ​ഭ​യ കേ​ന്ദ്ര​വും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു . ഓ​സ്ട്രേ​ലി​യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റും നി​യ​മ​ജ്ഞ​നു​മാ​യ ബി​ജു തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി മു​രി​ങ്ങു​ർ സ്വ​ദേ​ശി​യാ​ണ്.

സോ​ൻ​ടാ ഹൗ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗെ​യി​ൽ ക​ട്ടീ​സ് (ഗ്രാ​ൻ​ഡ് തോ​ട്ട​ൻ പാ​ർ​ട്ണ​ർ), സാ​റാ ജോ​സി (കെ​പി​എം​ജി ഡ​യ​റ​ക്ട​ർ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സാ​ന്പ​ത്തി​ക ഉ​പ​സ​മി​തി​യി​ലാ​യി​രി​ക്കും ബി​ജു ആ​ന്‍റ​ണി പ്ര​വ​ർ​ത്തി​ക്കു​ക. ഈ ​ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നും മ​ല​യാ​ളി​യു​മാ​ണ് അ​ഡ്വ. ബി​ജു ആ​ന്‍റ​ണി. ഭാ​ര്യ എ​വെ​ലി​ൻ ഡാ​ലി​യ​യും മ​ക്ക​ളാ​യ മ​രി​യ, ക്രി​സ്റ്റി​ന, എ​സ്തേ​ർ,കെ​സി​യ എ​ന്നി​വ​ർ​ക്കൊ​പ്പം പെ​ർ​ത്തി​ലെ നോ​ല്ലാം​മ​രാ​യി​ൽ താ​മ​സി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ബി​ജു ന​ടു​കാ​ണി