ലണ്ടനിൽ യാക്കോബായ സുറിയാനി സഭയുടെ നോന്പുകാല കൺവൻഷൻ
Friday, February 26, 2021 5:17 PM IST
ലണ്ടൻ: യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം സംഘടപ്പിച്ചിരിക്കുന്ന നോന്പുകാല കൺവൻഷൻ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 7.30ന് നടക്കും. "ക്രിസ്തീയ ശിഷ്യത്വത്തിന്‍റെ പാതയിൽ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവൻഷനിൽ സഹോദരീ സഭകളിലെ മേലദ്ധ്യക്ഷ്യന്മാരും പ്രമുഖ വചനപ്രഘോഷകരും പങ്കെടുക്കും.

രണ്ടാം ദിവസമായ ഫെബ്രുവരി 26ന് (ശനി) യാക്കോബായ സഭയുടെ അമേരിക്കാ/കാനഡ അധിഭദ്രാസനത്തിന്‍റെ ആർച്ച് ബിഷപ് മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത സന്ധ്യാപ്രാർത്ഥനയ്ക്ക് അമുഖ സന്ദേശം നൽകും. പ്രമുഖ വചന പ്രഘോഷകൻ ഫാ. എബി എളങ്ങനാമറ്റം (കാനഡ) വചന പ്രഘോഷണം നടത്തും. യുകെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മോർ അന്തീമോസ് മാത്യുസ് അദ്ധ്യക്ഷത വഹിക്കും.

ക്രിസ്തീയപാത വീണ്ടും ക്രമപ്പെടുത്തുന്നതിനും ദൈവവുമായി രമ്യപ്പെടുവാനും ക്രിസ്തീയ ശിഷ്യത്വം പുതുക്കുന്നതിനുമായി ക്രിസ്തീയ മക്കൾ എല്ലാരും ഉപവാസത്താലും പ്രാർത്ഥനയാലും ഈ നോമ്പ് ദിവസങ്ങളിൽ ശ്രദ്ധിക്കുമ്പോൾ ഈ കൺവൻഷൻ കുടുതൽ പ്രയോജപ്പെടുമെന്ന് ഫാ. യൽദോസ് കൗങ്ങംപിള്ളിൽ പറഞ്ഞു.