ഫാ. ​റോ​ണി തോ​പ്പി​ലാ​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, January 5, 2021 10:59 PM IST
ന്യൂഡ​ൽ​ഹി: ടാ​ഗോ​ർ ഗാ​ർ​ഡ​ണ്‍ നി​ർ​മ്മ​ൽ ഹൃ​ദ​യ ദേ​വാ​ല​ത്തി​ലെ വി​കാ​രി ഫാ. ​റോ​ണി തോ​പ്പി​ലാ​ന് ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ വി. ​കു​ർ​ബാ​ന​ക്ക​യ്ക്കു​ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൽ വ​ച്ചു യാ​ത്ര​യ​യ​പ്പു ന​ൽ​കി. വ​ർ​ഗീ​സ് തോ​മ​സ്, ജെ​റോം ഫെ​ർ​ണാ​ണ്ട​സ്, സി​സ്റ്റ​ർ മെ​ർ​ലി​ൻ, സെ​ബാ​സ്റ്റ്യ​ൻ , സെ​ബാ​സ്റ്റ്യ​ൻ സ​ക്ക​റി​യ, ബോ​ബ​ൻ ജോ​ബ്, സ​ണ്ണി തോ​മ​സ്, ആ​ലീ​സ് ജോ​ണ്‍, ജ​സ്ലി​ൻ ടോ​മി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഫാ. ​റോ​ണി ഇ​ട​വ​ക വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നൂ​റു​ദി​ന തി​രു​നാ​ൾ ഉ​ൾ​പ്പെ​ടെ അ​നേ​കം ആ​ത്മീ​യ​വും, സാ​മൂ​ഹി​ക​വു​മാ​യ സേ​വ​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചി​ട്ടാ​ണ് ഫാ. ​റോ​ണി​യു​ടെ മ​ട​ക്കം. പ​ഞ്ചാ​ബ് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ്‌​സ് മി​ഷ​ൻ ഡ​യ​റ​ക്ടാ​യി​ട്ടാ​ണ് അ​ദേ​ഹ​ത്തി​ന് സ്ഥാ​ന​മാ​റ്റം.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്