ഫരീദാബാദ് രൂപതയിൽ മരണാനന്തര കർമങ്ങൾക്ക് പ്രത്യേക വൈദികരുടെ ടീമിനെ രൂപീകരിച്ചു
Monday, July 20, 2020 8:58 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിൽ കൊറോണ ബാധ മൂലം മരിക്കുന്ന വിശ്വാസികളുടെ സംസ്കാരം കോവിഡ് 19 നിബന്ധനകൾ പാലിച്ചു കൊണ്ട് ക്രിസ്തീയ വിശ്വാസപ്രകാരം നടത്താൻ പ്രത്യേക വൈദിക ടീമിനെ രൂപീകരിക്കാൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർദ്ദേശം നൽകി.

ഡൽഹിയിൽ കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗം മൂലം മരിക്കുന്ന വിശ്വാസികൾക്ക് ക്രിസ്തീയ മതാചാര പ്രകാരം ഉള്ള കർമങ്ങൾ നിഷേധിക്കപ്പെടാതിരിക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്. ഇതിനായി വൈദീകരുടെ ഒരു ടീം രൂപീകരിച്ച് അവരെ സഹായിക്കുന്നതിനായി ഓരോ ഇടവകയിൽ നിന്നും നാലു വോളണ്ടിയേഴ്സിനെ വീതം ഉൾപ്പെടുത്തി യുവാക്കളുടെ ഒരു വോളണ്ടിയർ ടീം രൂപീകരിക്കുമെന്നും ആർച്ച്ബിഷപ് അറിയിച്ചു. ഇവർക്ക് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും എടുക്കുന്ന ഓൺലൈൻ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജസോല ഫൊറോന പള്ളി വികാരി ഫാ. ജൂലിയസ് ജോബിനെയാണ് ടീമിന്‍റെ നേതൃ ത്വം ഏൽപ്പിച്ചിരിക്കുന്നത്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്