പഠനം -സ്കൂൾ - സ്വപ്നങ്ങൾ എന്ന പേരിൽ വെബിനാർ നടത്തി
Monday, June 8, 2020 7:11 PM IST
ന്യൂഡൽഹി: പഠനം, സ്കൂൾ , പരീക്ഷകൾ - ഭാവിസാധ്യതകൾ എന്നിവയെ കുറിച്ചും കരിയർ ഗൈഡൻസ് മേ ഖലയിലെ വെല്ലുവിളികളെകുറിച്ചും ചർച്ച ചെയ്യുന്നതിന് ഫരീദാബാദാ രൂപത ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ പഠനം -സ്കൂൾ - സ്വപ്നങ്ങൾ എന്ന പേരിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കു മായി വെബിനാർ നടത്തി.

സഹായ മെത്രാൻ മാർ ജോസ് പുത്തൻ വീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവിതത്തിൽ വിജയം കൈവരിക്കാൻ ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ നമ്മൾ സംവാദത്തിനായിട്ട് ഉപയോഗിക്കുന്ന വെർച്ച്വൽ പ്ലാറ്റ്ഫോം സഹായകമാണ്. പക്ഷെ ജീവിതത്തിന്റെ വിജയത്തിന് ഒരു വെർച്ച്യൂ പ്ലാറ്റ്ഫോം ( പുണ്യത്തിന്റെ പ്ലാറ്റ്ഫോം ) അനിവാര്യമാണെന്ന് ജോസ് പുത്തൻ വീട്ടിൽ പറഞ്ഞു.

ഫാ. ബെന്നി പാലാട്ടി, സി ബി എസ് സി ഡയറക്ടർ (അക്കാഡമിക്ക്സ് ) ഡോ.ജോസഫ് ഇമ്മാനുവൽ , ദ കാരവൻ എക്സിക്യുട്ടീവ് എഡിറ്റർ ഡോ. വിനോദ് കെ. ജോസ് , സിസ്റ്റർ ഡോ. ട്രീസ പോൾ എന്നീ പ്രമുഖർ സ്കൂൾ തുറക്കൽ, ഭാവി, പരീക്ഷ, ജോലി മേഖലകൾ എന്നീ വിഷയങ്ങൾ അവതരിപ്പിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ജൂൺ ഏഴിനു നടന്ന വെബിനാർ വീടും വിദ്യാലയവും എന്ന യൂട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യപ്പെട്ടു. ധാരാളം ആളുകൾ ഈ യൂട്യൂബ് ചാനൽ വഴി സംശയങ്ങൾ രേഖപ്പെടുത്തു കയും സൂം ആപ്ലിക്കേഷൻ വഴി വെബിനാറിൽ പങ്കെടുത്ത് ചോദ്യങ്ങൾ ചോദിക്കുകയും വിദഗ്ധർ മറുപടി നൽകുകയും ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്