ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Monday, June 8, 2020 1:01 AM IST
ന്യൂഡൽഹി: കോ​വി​ഡ് ബാ​ധി​ച്ചു ഡ​ല്‍​ഹി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി മ​രി​ച്ചു. ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി​യും ഡ​ല്‍​ഹി രോ​ഹി​ണി സെ​ക്ട​ര്‍ ഒ​ന്ന്, അ​വ​ന്തി​ക്ക അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റില്‍ സ്ഥി​രം താ​മ​സ​ക്കാ​ര​നു​മാ​യ രാ​ജ​പ്പ​നാ​ണ് (60) മ​രി​ച്ച​ത്. 30 വ​ര്‍​ഷ​മാ​യി ഡ​ല്‍​ഹി​യി​ല്‍ ലാ​ബോ​റ​ട്ട​റി ടെ​ക്‌​നീ​ഷ​നാ​യി​രു​ന്നു. ഭാ​ര്യ: സ​ര​സ​മ്മ. ഒ​രു മ​ക​നും മ​ക​ളു​മു​ണ്ട്. (എ​ല്ലാ​വ​രും ഡ​ല്‍​ഹി).

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്