"ചേരുമേശുവിൽ ദിനം' ഭക്തിഗാനം യൂട്യൂബിൽ തരംഗമാകുന്നു
Saturday, May 23, 2020 5:06 PM IST
മുംബൈ: ലോക്ക്ഡൗൺ കാലത്ത് ലോകത്തിന്‍റെ വിവിധ കോണുകളിലിരുന്ന് 150 പേർ ആലപിച്ച ഭക്തിഗാനം യുട്യൂബിൽ തരംഗമാകുന്നു. "CHERUMESHUVIL DINAM 150 SINGERS" എന്നാണ് ആൽബത്തിന്‍റെ പേര്. മുംബൈ മലയാളിയായ ലിബിൻ പി. സാമിന്‍റെ മനസിൽ തോന്നിയ ആശയമാണ് ഇപ്പോൾ 150 പേർ അണിനിരന്ന സംഗീതമായി അലയടിക്കുന്നത്. വൈദികരടക്കം സംഗീത താല്പര്യമുള്ള 256 പേർ ചേർന്നു നാലു വർഷം മുൻപുണ്ടാക്കിയ ഒരു വാട്സ്ആപ്പ് ഗ്രൂപ്പാണ് Christian Songs & Karaoke.

വരികളും ഈണവും തിരഞ്ഞെടുത്ത് അക്കാര്യം വാട്സ്ആപ്പിൽ നൽകി ഗ്രൂപ്പ്‌ അംഗങ്ങളായ സോജു, ബെൻസൺ, ജെറി, എബ്രഹാം കെ. ജോൺ, രൂബെൻ എന്നിവർ ചേർന്നു 150 പേരുടെ ഓഡിയോയും വീഡിയോയും സമന്വയിയിപ്പിച്ചാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്.

ഗ്രൂപ്പ്‌ അഡ്മിൻമാരായ ആശിഷ് അച്ചൻ (DSMC ഡയറക്ടർ) ബിബിൻ, സജീവ്, ജെറിൻ എന്നിവർ ഈ സംരംഭത്തിനു പൂർണ പിന്തുണ നൽകി.

അമേരിക്ക, അയർലൻഡ്, ദുബായ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും നിന്നുമുള്ളവരാണ് പാട്ടുകാർ. വൈദികരും മാർത്തോമ, CSI, CNI, ഇവാഞ്ചലിക്കൽ സഭകളിലെ അംഗങ്ങളും ഗായകസംഘത്തിലുണ്ട് .

റിപ്പോർട്ട്: ജോർജ് കള്ളിവയലിൽ