കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൈ​ത്താ​ങ്ങു​മാ​യി ഹൊ​ബാ​ര്‍​ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍
Saturday, March 28, 2020 10:24 AM IST
ഹൊ​ബാ​ര്‍​ട്ട്, ഓസ്ട്രേലിയ: കോ​വി​ഡ് 19 മൂലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലേ​ക്ക് സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​യ​യ്ക്കാ​ന്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഹൊ​ബാ​ര്‍​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യ്ക്ക് പ്ര​ശ്‌​ന​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ല്‍ 2500 മാ​സ്‌​ക്കു​ക​ള്‍ എ​ത്തി​ക്കും. ഇ​തി​നാ​യി അ​ന്താ​രാ​ഷ്ട്ര എ​ന്‍​ജി​ഒ​യു​മാ​യി ധാ​ര​ണ​യാ​യി. സം​ഘ​ട​ന വ​ഴി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കു​മാ​ണ് ഇ​ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഇ​തി​നാ​യി ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ സ​ഹാ​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് എ​ച്ച്എം​എ പ്ര​സി​ഡ​ന്‍റ് ജി​നോ ജേ​ക്ക​ബ് പ​റ​ഞ്ഞു. ഒ​രു പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന നാ​ട്ടി​ലേ​ക്കു കോ​വി​ഡ് 19 സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്.