ഫരീദാബാദ് ഡൽഹി രൂപതയിൽ പാസ്റ്ററൽ കൗൺസിൽ യോഗം മാറ്റി വച്ചു
Friday, March 20, 2020 3:40 PM IST
ന്യൂഡൽഹി: കോവിഡ് ബാധ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഒത്തുചേരൽ യോഗം തുടങ്ങിയവയെ സംബന്ധിച്ചു സർക്കാർ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ചു വിശ്വാസികളുടെ സുരക്ഷ മുൻനിർത്തികൊണ്ട് ഫരീദാബാദ് രൂപതയിൽ പുതിയ പാസ്റ്ററൽ കൗൺസിൽ ചാർജ് എടുക്കുന്നതിനോടനുബന്ധിച്ചു മാർച്ച്‌ 21 നു ലാഡോ സരായ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടത്താനിരുന്ന പുതിയ പാസ്റ്ററൽ കൗൺസിലിന്‍റേയും പഴയ പാസ്റ്ററൽ കൗൺസിലിന്‍റേയും സംയുക്ത യോഗം മാറ്റിവച്ചതായി രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്