കുടുംബ സംഗമം മാർച്ച് 14 ന്
Friday, March 13, 2020 6:55 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഡൽഹി ഭദ്രാസന കൗൺസിലിംഗ് ഡിപ്പാർട്ടുമെന്‍റിന്‍റെ നേതൃത്വത്തിൽ പ്രീമാരിറ്റൽ കൗൺസിലിംഗ് പൂർത്തിയാക്കി കുടുംബജീവിതത്തിൽ പ്രവേശിച്ചവരുടെ ഒത്തുചേരൽ മാർച്ച് 14 നു (ശനി) രാവിലെ രാവിലെ 9.30 മുതൽ 3 വരെ തുഗ്ലക്ക് ബാദ് ഡൽഹി ഓർത്തഡോക്സ് സെന്‍ററിൽ നടക്കും.

ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ്, റവ. ഡോ. റെജി മാത്യു, (ഡീൻ ഓഫ് സ്റ്റഡീസ്, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി കോട്ടയം), ജോസഫ് ഇമ്മാനുവേൽ , പ്രീതി ജോസഫ് , ഫാ.സജി യോഹന്നാൻ, ഫാ.പത്രോസ് ജോയ്, ഫാ.ബിനു ബി തോമസ് എന്നിവർ നേതൃത്വം നൽകും..

വിവരങ്ങൾക്ക്: 782000415,09953482498.

റിപ്പോർട്ട്: ജോജി വഴുവാടി