ആനുവൽ ഡേയും കെജി സെക്ഷന്‍റെ ഉദ്ഘാടനവും
Saturday, February 29, 2020 9:15 PM IST
നൃൂഡൽഹി: മയൂര്‍ വിഹാ൪ ഫേസ് ത്രീ സെന്‍റ് ജെയിംസ് ഒാ൪ത്തഡോക്സ് ഇടവക ദേവാലയത്തിന്‍റെ നേതൃത്വത്തിൽ പ്രവ൪ത്തിക്കുന്ന സെന്‍റ് ജെയിംസ് പ്ലേ സ്കൂളിന്‍റെ ആനുവൽ ഡേ യും , പുതുതായി തുടങ്ങിയ കെജി സെക്ഷന്‍റെ ഉദ്ഘാടനവും ഒാ൪ത്തഡോക്സ് ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.

ഡൽഹി ഭദ്രാസന സെക്രട്ടറി സജി യോഹന്നാൻ അച്ചൻ, ഇടവകയുടെ വികാരി ജയ്സൺ ജോസഫ് അച്ചൻ, എം.എസ്. വ൪ഗീസ് (ഡയറക്ടര്‍, സ്പോ൪ട്സ് അതോറിട്ടി ഒാഫ് ഇന്ത്യാ) തുടങ്ങിയവർ സംബന്ധിച്ചു.