ഡൽഹിയിൽ ക്രിസ്ത്യൻ മത നേതാക്കൾ സമാധാന പ്രാർഥന നടത്തി
Friday, February 28, 2020 6:51 PM IST
ന്യൂഡൽഹി: ഡൽഹിയിലെ ക്രൈസ്തവ സഭകളുടെ ഐക്യവേദി ആയ ഡൽഹി പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി പ്രത്യേക പ്രാർഥന ഫ്രീ ചർച്ചിൽ നടത്തി. ഡൽഹി അതിരൂപത അർച്ച്ബിഷപ് അനിൽ കൂട്ടോ, ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, മാർത്തോമ ബിഷപ് സ്റ്റെഫാനോസ്, ബിഷപ് കോളിൻസ് തിയോഡോർ തുടങ്ങിയർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്