നജഫ്ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ 29 നു വിശേഷാൽ പൂജകൾ
Wednesday, February 26, 2020 7:32 PM IST
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 29 നു (ശനി) വിശേഷാൽ പൂജകൾ അരങ്ങേറും.

രാവിലെ നിർമാല്യ ദർശനം, ഗണപതി ഹോമം, ഉഷ:പൂജ, ഉച്ച പൂജ, വൈകുന്നേരം 6.00-ന് മഹാദീപാരാധന, 6.30-ന് ചില്ലാ അയ്യപ്പ പൂജാ സമിതി അവതരിപ്പിക്കുന്ന ഭജന, ഭഗവതി സേവ, അത്താഴപൂജ, പ്രസാദ വിതരണം, അന്നദാനം എന്നിവയാണ് പ്രധാന ചടങ്ങുകൾ.

ഭക്തജനങ്ങളുടെ സൗകര്യാർഥം വൈകുന്നേരം 4 ന് ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിൽ നിന്നും ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം വഴി നജഫ്ഗഡ്‌ ക്ഷേത്രത്തിലേക്ക് സൗജന്യ ബസ് യാത്രയും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 9968277657, 9953030286.

റിപ്പോർട്ട്: പി.എൻ. ഷാജി