ഡൽഹി പോലീസിലെ മലയാളിയായ ഓഫീസർക്ക് ബഹുമതി
Monday, February 24, 2020 6:56 PM IST
ന്യൂഡൽഹി: ഡൽഹി പോലീസിൽ മലയാളിയായ പോലീസ് ഓഫീസർക്ക് ബഹുമതി. ആർകെ പുരം സെക്ടർ മൂന്ന് 811, ക്വാർട്ടേഴ്സിൽ താമസിക്കുന്ന എഎസ്ഐ ജയാനന്ദനാണ് ഡൽഹി പോലീസ് കമ്മീഷണറുടെ ഗോൾഡൻ ഡിസ്കിറ്റ് പുരസ്കാരം ലഭിച്ചത്. ഡൽഹി പോലീസ് ദിനമായ ഫെബ്രുവരി 16നു നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.

33 വർഷത്തിനിടയിൽ മൂന്നു തവണ ബെസ്റ്റ് ടേൺ ഔട്ട് പോലീസ്മാനായും 158ഓളം പ്രശംസാ പത്രവും ജയാനന്ദനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ പോലീസ് ആസ്ഥാനത്ത് ഡപ്യൂട്ടി പോലീസ് കമ്മീഷണറുടെ സ്റ്റാഫ് ഓഫീസറായി ജോലി ചെയ്തുവരുന്നു.

വയനാട് ചുണ്ടേൽ ഓടത്തോട് സ്വദേശിയാണ് ജയാനന്ദൻ. ഭാര്യ: പ്രമീള, മക്കൾ: സിദ്ധാർഥ്, ശിശിർ, ശ്രീയ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്