പുഷ്പവിഹാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 21 ന്
Friday, February 14, 2020 7:52 PM IST
ന്യൂഡൽഹി: പുഷ്പവിഹാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം ഫെബ്രുവരി 21നു (വെള്ളി) ആഘോഷിക്കും. രാവിലെ 7.30 മുതൽ കർമ്മങ്ങൾ ആരംഭിക്കും. 7 മുതൽ വൈകുന്നേരം 5 വരെ ശിവപുരാണ പാരായണം നടക്കും. വൈകുന്നേരം 6.30ന് ഭഗവതി സേവയും ഉണ്ടാകും. വൈകുന്നേരം 7 മുതൽ അന്താരാഷ്ട്ര കഥകളി സംഘം അവതരിപ്പിക്കുന്ന "ഹരിശ്ചന്ദ്രചരിതം' കഥകളിയും നടക്കും. വൈകുന്നേരം ക്ഷേത്രപരിസരത്തു പതിനായിരക്കണക്കിനു ഭക്തർ ദീപങ്ങൾ തെളിക്കും.

രാവിലെ 8 മുതൽ ലഘുഭക്ഷണ വിതരണവും രാത്രി 9ന് ബദാം വിതരണവും അന്നദാനവും ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്