"ശ്രീനാരായണ ഗുരുദേവനും ഭാരതത്തിന്‍റെ മതേതരത്വവും'; ചർച്ച സംഘടിപ്പിച്ചു
Wednesday, February 12, 2020 7:59 PM IST
ന്യൂ ഡൽഹി : ശ്രീനാരായണ ധർമ്മ പരിപാലന യോഗം, ഡൽഹി യൂണിയന്‍റെ കീഴിലെ 3934 ന്യൂ ഡൽഹി ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഗുരു പുഷ്പാഞ്ജലി 68-ാം ഘട്ടത്തിന്‍റെ ഭാഗമായി രൺജിത് നഗറിൽ "ശ്രീനാരായണ ഗുരുദേവനും ഭാരതത്തിന്‍റെ മതേതരത്വവും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.

ദൈവ ദശകാലാപനത്തോടെ ആരംഭിച്ച ചടങ്ങിന്‍റെ ഉദ്ഘാടനം ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി ജോയിന്‍റ് ട്രഷററും ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്‍റുമായ പി.എൻ. ഷാജി ഉദ്ഘാടനം ചെയ്തു.

ശാഖ പ്രസിഡന്‍റ് കല്ലറ മനോജ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ശാഖ സെക്രട്ടറി രഞ്ജിത് പ്രസാദ്, വനിതാ സംഘം ആക്ടിംഗ് പ്രസിഡന്‍റ് കെ.എൻ. ലീന, ശാഖയിലെ നിർവാഹക സമിതി അംഗംങ്ങളായ ബിജു നാരായണൻ, രതീഷ് ബാലകൃഷ്ണൻ, വനിതാ യൂണിറ്റ് അംഗങ്ങളായ ബിജിത സ്‌മിതേഷ്, ബിന്ദു ബിജു തുടങ്ങിയവർ സംസാരിച്ചു. തുടർന്നു പ്രാർഥനയും പുഷ്പാഞ്ജലി മന്ത്രാർച്ചനയും ഗുരുപ്രസാദ സമർപ്പണവും നടന്നു. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി