മലയാളിയുടെ വീട്ടിൽ നിന്നു പവനും അയ്യായിരം രൂപയും കവർന്നു
Monday, December 2, 2019 10:32 PM IST
ന്യൂഡൽഹി: പാലം മഹാവീർ എൻക്ലേവിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ബിജോയുടെ വീട്ടിൽ നിന്നും 5 പവനും 5000 രൂപയും കവർന്നു. മോഷണം നടക്കുമ്പോൾ പ്രായമായ അമ്മയും ഭാര്യയുടെ അനിയത്തിയുടെ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത് .

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സ്കൂൾ ബസിൽ നിന്നും വിളിച്ചിറക്കി വീട്ടിലോട്ടു കയറുന്നതിനിടക്ക് ബൈക്കിലെത്തിയ അജ്ഞാതൻ പുറകെയെത്തി വീട്ടിലേക്കു കയറുകയായിരുന്നു. റീനയെ പോലീസ് പിടികൂടിയെന്നും ഡോക്യൂമെന്‍റ്സ് ഉടൻ തന്നെ പോലീസിനു നൽകണമെന്നും പറഞ്ഞ അജ്ഞാതൻ, കുട്ടിയെക്കൊണ്ട് അലമാരതുറപ്പിച്ചു അതിലുണ്ടായിരുന്ന സ്വർണവും 5000 രൂപയുമെടുത്തു കടന്നു കളയുകയായിരുന്നു.

സഫ്ദർജംഗ് എൻക്ലേവിലെ സ്വകാര്യ സ്കൂളിലെ ജോലിക്കാരനാണ് ബിജോയ്. ഭാര്യ റീന ഗുഡ്ഗാവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്