ഫരീദാബാദ് രൂപത ജൂബിലി മീറ്റ് സംഘടിപ്പിച്ചു
Sunday, December 1, 2019 8:38 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ഫാമിലി അപോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ 2019 ൽ
വിവാഹ ജീവിതത്തിന്‍റെ സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും പൂർത്തിയാക്കിയവരെ ആദരിക്കുന്നതിനായി ജൂബിലി മീറ്റ് സംഘടിപ്പിച്ചു.

ജസോല ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ രൂപതയുടെ വിവിധ ഇടവകകളിൽ നിന്ന് സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും പൂർത്തിയാക്കിയ 109 ദമ്പതിമാർ പങ്കെടുത്തു. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ നടന്ന ജൂബിലി മീറ്റിൽ രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ, സുപ്രീം കോടതി റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് എന്നിവർ ക്ലാസ് നയിച്ചു.

കുടുംബ പ്രാർഥനയും കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര ധാരണയും പിന്തുണയുമാണ് കുടുംബജീവിതത്തിന്‍റെ വിജയരഹസ്യമെന്ന് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തുടർന്നു എല്ലാ ദമ്പതിമാരെയും മൊമെന്‍റോ
നൽകി അനുമോദിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്