ദൈ​വ​വ​ച​നം ആ​ഘോ​ഷി​ക്കു​ക​യും ജീ​വി​ക്കു​ക​യും പ​ങ്കു​വ​യ്ക്കു​ക​യുമാണ് ഓ​രോ വി​ശ്വാ​സി​യു​ടെ​യും ദൗത്യം: മാർ സ്രാന്പിക്കൽ
Saturday, November 16, 2019 9:54 PM IST
ലി​വ​ർ​പൂ​ൾ: ദൈ​വ​വ​ച​നം ആ​ഘോ​ഷി​ക്കു​ക​യും ജീ​വി​ക്കു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഓ​രോ വി​ശ്വാ​സി​യു​ടെ​യും ദൗ​ത്യ​മെ​ന്നു ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ ക​ലാ​മേ​ള​യാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ മൂ​ന്നാ​മ​ത് ദേ​ശീ​യ ബൈ​ബി​ൾ ക​ലോ​ത്സ​വം ലി​വ​ർ​പൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രൂ​പ​ത​യു​ടെ എ​ട്ടു റീ​ജ​ണു​ക​ളി​ലാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത റീ​ജ​ണ​ൽ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ 1300 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് പ​തി​നൊ​ന്നു സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, സി​ഞ്ചെ​ല്ലൂ​സു​മാ​രാ​യ ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ചാ​ൻ​സ​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ക​ലോ​ത്സ​വം ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി​എ​സ്ടി , അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ക​ലോ​ൽ​സവം ചീ​ഫ് കോ​ഓർഡി​നേ​റ്റ​ർ​മാ​രാ​യ റോ​മി​ൽ​സ് മാ​ത്യു, സി​ജി വൈ​ദ്യാ​ന​ത്ത്, രൂ​പ​ത​യി​ലെ വി​വി​ധ റീ​ജ​ണു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ, അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ക​ലോ​ത്സ​വ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.