കാൻബറ മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Saturday, October 19, 2019 6:28 PM IST
കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ കാൻബറയിൽ പ്രവർത്തിക്കുന്ന ഏക മലയാളി സംഘടനയായ കാൻബറ മലയാളി അസോസിയേഷനു (സിഎംഎ) പുതിയ നേതൃത്വം.

2019-2020 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളായി റോഷൻ മേനോൻ (പ്രസിഡന്‍റ്), ഷിജി ടൈറ്റസ് (വൈസ് പ്രസിഡന്‍റ്), പി.എൻ. അജ്മൽ (സെക്രട്ടറി), ഡെൽഫിൻ എൽദോ (ജോയിന്‍റ് സെക്രട്ടറി), വിനോദ് കുമാർ (ട്രഷറർ), റെജി ആന്‍റണി (ജോയിന്‍റ് ട്രഷറർ), തോമസ് ആൻഡ്രൂ (പിആർഒ), ജോജോ മാത്യു (എംവിവി പ്രിൻസിപ്പൽ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനീഷ് കാവാലം, അരുൺ നായർ, ഡിജോ അഗസ്റ്റിൻ, എൽദോ പൗലോസ്, കാർത്തിക് കേശവൻ, മഹേഷ് കുമാർ, നീലു വിനോദ്, സന്തോഷ് സ്കറിയ, ഷാജു രവി, തോമസ് ടി.ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.

മോസൺ തമിഴ് സീനിയർ സിറ്റിസൺ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജെറി വില്യംസ് റിട്ടേർണിംഗ് ഓഫീസറായിരുന്നു.

റിപ്പോർട്ട്: ജോമി പുലവേലിൽ