മലയാളം മിഷൻ അധ്യാപകപരിശീലനം
Thursday, August 1, 2019 10:37 PM IST
ബംഗളൂരു: മലയാളം മിഷൻ ബംഗളൂരു ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ പുതിയ അധ്യാപകർക്ക് പരിശീലനം നല്കി. ജൂലൈ 20ന് നിംഹാൻസിന് സമീപമുള്ള ശിഹാബ് തങ്ങൾ സെന്‍ററിലാണ് ഏകദിന ശിൽപശാല നടത്തിയത്. മലയാളം മിഷൻ കർണാടക ചാപ്റ്റർ ഭാരവാഹികളായ കെ. ദാമോദരൻ, ടോമി ആലുങ്കൽ, ഷാഹിന, ബംഗളൂരു സൗത്ത് മേഖലാ ഭാരവാഹികളായ ജേബിൻ മാർക്സ്, കെ.എസ്. ജോമോൻ എന്നിവർ നേതൃത്വം നല്കി.