ബം​ഗ​ളൂ​രു - കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ ട്രെ​യി​ൻ സെ​പ്റ്റം​ബ​ർ 28 വ​രെ നീ​ട്ടി
Saturday, May 10, 2025 2:54 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു - കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ്ര​തി​വാ​ര എ​സി എ​ക്സ്പ്ര​സ് (06555/06556) ട്രെ​യി​ൻ സെ​പ്റ്റം​ബ​ർ 28 വ​രെ ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ച്ചു​വേ​ളി​ക്ക് (തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്) വെ​ള്ളി​യാ​ഴ്ച​ക​ളി​ലും തി​രി​കെ​യു​ള്ള​ത് ഞാ​യ​റാ​ഴ്ച​ക​ളി​ലു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഈ ​ട്രെ​യി​ൻ ആ​രം​ഭി​ച്ച​ത്. ജൂ​ൺ എ​ട്ടു വ​രെ​യാ​ണ് സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് 17 സ​ർ​വീ​സു​ക​ൾ കൂ​ടി ദീ​ർ​ഘി​പ്പി​ച്ച​ത്.


വി​വി​ധ ക്ലാ​സു​ക​ളി​ലാ​യി 16 എ​സി കോ​ച്ചു​ക​ളാ​ണ് ഈ ​സ്പെ​ഷ​ൽ ട്രെ​യി​നി​ൽ ഉ​ള്ള​ത്. ഈ ​വ​ണ്ടി സ്ഥി​രം സ​ർ​വീ​സ് ആ​ക്കു​ന്ന കാ​ര്യ​വും റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.