തിരക്കഥാകൃത്ത് കെ.ആർ. സുനിലിനെ ബഹറിൻ ലാൽകെയേഴ്സ് ആദരിച്ചു
Wednesday, September 17, 2025 3:15 PM IST
മനാമ: പ്രശസ്ത ഫോട്ടോഗ്രാഫറും "തുടരും' സിനിമയുടെ തിരക്കഥകൃത്തുമായ കെ.ആർ. സുനിലിനെ ബഹറിൻ ലാൽകെയേഴ്സ് ആദരിച്ചു. ബഹറിൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അദ്ദേഹത്തിന്റെ "വെളിച്ചപ്പാടും പോക്കറ്റടിക്കാരും' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനചടങ്ങിലാണ് ലാൽകെയേഴ്സിന്റെ സ്നേഹോപഹാരം അംഗങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചത്.
ലാൽകെയേഴ്സ് കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, ട്രഷറർ അരുൺ ജി. നെയ്യാർ, വൈസ് പ്രെസിഡന്റുമാരായ അരുൺ തൈക്കാട്ടിൽ, ജെയ്സൺ, ജോയിന്റ് സെക്രട്ടറിമാരായ ഗോപേഷ് മേലൂട്, വിഷ്ണു വിജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഖിൽ, അരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബഹറിൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.