ബിസിനസ് കോൺക്ലെവ് 25 ടൈറ്റിൽ പ്രകാശനം ചെയ്തു
അബ്ദുല്ല നാലുപുരയിൽ
Wednesday, September 3, 2025 12:51 PM IST
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലെവ് 25ന്റെ ടൈറ്റിൽ പ്രകാശനം സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ നിർവഹിച്ചു. ഈ മാസം അഞ്ചിനാണ് ബിസിനസ് കോൺക്ലേവ് നടക്കുക.
മെട്രോ മെഡിക്കൽ കെയറിൽ നടന്ന ടൈറ്റിൽ പ്രകാശന ചടങ്ങിൽ മെട്രോ സിഇഒ മുസ്തഫ ഹംസ, മംഗോ ഹയ്പർ ജനറൽ മാനേജർ റഫീഖ് അഹ്മദ്, കെഐജി പ്രസിഡന്റ് പി.ടി. ഷരീഫ്, യൂത്ത് ഇന്ത്യാ പ്രസിഡന്റ് സിജിൽ ഖാൻ, ബിസിനസ് കോൺക്ലെവ് കൺവീനർ മഹനാസ് മുസ്തഫ എന്നിവർ പങ്കെടുത്തു.
കുവൈറ്റിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിക്കുന്ന "ബിസിനസ് കോൺക്ലേവ് 25' പ്രോഗ്രാമിൽ പങ്കെടുക്കാനായി http://bizconclave.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.