ഐസിഎഫ് സൗദി വെസ്റ്റ് റൈഞ്ചിന് പുതിയ സാരഥികൾ
Thursday, September 11, 2025 4:47 PM IST
മക്ക: ഐസിഎഫ് സൗദി വെസ്റ്റിന് കീഴിലെ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക കൗൺസിൽ സംഘടിപ്പിച്ചു. നാഷണൽ മോറൽ എജ്യുക്ഷേൻ സെക്രട്ടറി ഉമർ പന്നിയൂർ ഉദ്ഘാടനം ചെയ്തു.
കൗൺസിലിന്റെ റിട്ടേണിംഗ് ഓഫീസർ നാഷനൽ ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളമായിരുന്നു.
2025 - 26 വർഷത്തേക്കുള്ള ഭാരവാഹികളായി മൊയ്ദീൻ കുട്ടി സഖാഫി യൂണിവേഴ്സിറ്റി (പ്രസിഡന്റ്), മുസ്തഫ സഅദി ക്ലാരി (സെക്രട്ടറി), എം.എ. റഷീദ് അസ്ഹരി ഇരിങ്ങല്ലൂർ (ഫിനാൻസ് സെക്രട്ടറി), ഷംസുദ്ദീൻ ബുഖാരി, അബു മിസ്ബാഹ് (ഐടി & വെൽഫയർ),
ഇബ്രാഹിം സഖാഫി, മുഹ്സിൻ സഖാഫി (എക്സാം), ഉസ്മാൻ സഖാഫി, അനീസ് സഖാഫി (ട്രെയിനിംഗ്), ഹനീഫ് ലത്വീഫി, ഇർഷാദ് ലത്തീഫി (മാഗസിൻ) തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ചാപ്റ്റർ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ ആശംസകൾ നേർന്നു.
ഹസൻ സഖാഫി കണ്ണൂർ അധ്യക്ഷത വഹിച്ചു. ഓടക്കൽ ബാസിത് അഹ്സനി സ്വാഗതവും എം.എ. റഷീദ് അസ്ഹരി നന്ദിയും പറഞ്ഞു.