കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇൻഡോർ സോക്കർ ടൂർണമെന്റിന് ഇന്ന് തുടക്കം
പി.പി.ചെറിയാൻ
Saturday, August 9, 2025 12:48 PM IST
മെസ്ക്വിറ്റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഇൻഡോർ സോക്കർ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങളോടെ ഇന്ന് ആരംഭിക്കും.
മെസ്ക്വിറ്റിലെ ഇൻഡോർ സോക്കർ വേൾഡിലാണ് ടൂർണമെന്റ് നടക്കുന്നത്. രാവിലെ എട്ടിന് ആരംഭിച്ച് രാത്രി ഏഴ് വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ഏഴ് ടീമുകളാണ് പങ്കെടുക്കുന്നത്.
വലിയൊരു ജനക്കൂട്ടം താരങ്ങളെ പ്രോത്സാഹിപ്പിക്കാനെത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.