ഗ്ലോബൽ വെബിനാർ: സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷകൻ
സിബിൻ മുല്ലപ്പള്ളി
Saturday, August 9, 2025 12:31 PM IST
ന്യൂയോർക്ക്: ഫുൾ ഗോസ്പെൽ ബിസിനസ് മെൻസ് ഫെല്ലോഷിപ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ വെബിനാറിൽ മലയാളിയും അമേരിക്കൻ പൊളിറ്റിക്കൽ ബിസിനസ് സ്റ്റാറ്റർജിസ്റ്റുമായ സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷകനാകും.
"കരിസ്മാറ്റിക് ബോർഡ്റൂം' എന്ന വിഷയത്തിൽ ശനിയാഴ്ച ഇന്ത്യൻ സമയം 12നാണ് വെബിനാർ. മിഷനറിയും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻലി ജോർജ്, യുഎസ് പ്രസിഡന്റ് ഡോനാൾഡ് ട്രംമ്പിന്റെ കാമ്പയിൻ സ്റ്റാറ്റർജി സംഘത്തിലും റിപ്പബ്ലിക്കൻ പാർട്ടി തെരഞ്ഞെടുപ്പ് ഉപദേശക സമതിയിലും അംഗമായ ഏക ഇന്ത്യൻ വംശജനുമാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് ലീഡേഴ്സ്, സംരംഭകർ, പ്രൊഫഷനലുകൾ എന്നിവർ ഇതിൽ പങ്കെടുക്കും. 1952ൽ അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി സ്ഥാപിതമായ രാജ്യാന്തര സംഘടനയായ ഫുൾ ഗോസ്പെൽ ബിസിനസ് മെൻസ് ഫെല്ലോഷിപ് ഇന്റർനാഷണലിനു 90 രാജ്യങ്ങളിലായി നാലായിരത്തോളം ചാപ്റ്ററുകളുണ്ട്.