ബം​ഗ​ളൂ​രു: നഗരത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ആ​ശ്വാ​സ​മാ​യി യെ​ല്ലോ​ലൈ​ൻ മെ​ട്രോ തു​റ​ന്നു​കൊ​ടു​ക്കു​ന്നു. ഞാ​യ​റാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

മെ​ട്രോ മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ലും പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തും. ബം​ഗ​ളൂ​രു ആ​ർ​വി റോ​ഡ് മു​ത​ൽ ബൊ​മ്മ​സാ​ന്ദ്ര​വ​രെ​യു​ള്ള 19.15 കി​ലോ​മീ​റ്റ​റി​ലാ​ണ് യെ​ല്ലോ​ലൈ​ൻ.