ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​കൊ​ച്ചി ഓ​ണ​ക്കാ​ല യാ​ത്ര​ക​ൾ​ക്കാ​യി സ്വ​കാ​ര്യ ബ​സു​ക​ളി​ലും വി​മാ​ന​ത്തി​ലും ഈ​ടാ​ക്കു​ന്ന​ത് ഒ​രേ​നി​ര​ക്ക്. സെ​പ്റ്റം​ബ​ർ മൂ​ന്നി​നു പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളി​ൽ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കു ന​ൽ​കേ​ണ്ട​ത് 3,500 രൂ​പ വ​രെ​യാ​ണ്.

ഇ​തേ ദി​വ​സം 3,640 രൂ​പ​യ്ക്കാ​ണ് വി​മാ​ന ടി​ക്ക​റ്റ് ല​ഭ്യ​മാ​വു​ക. ഓ​ണ​ക്കാ​ല​വും കു​ട്ടി​ക​ളു​ടെ വെ​ക്കേ​ഷ​നും പ​രി​ഗ​ണി​ച്ച് എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും 3,750 രൂ​പ​യി​ൽ താ​ഴെ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​മ്പോ​ഴാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്.


ഓ​ണ​ത്തി​ന് മു​ന്നേ​യാ​യി സ്വ​കാ​ര്യ​ബ​സ് ഇ​നി​യും നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ നി​ര​ക്കു വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ട്രെ​യി​നു​ക​ളി​ൽ ഓ​ണ​ക്കാ​ല റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ​റു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​ന്ന​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ കു​ത്ത​നെ നി​ര​ക്ക് കൂ​ട്ടി​യ​ത്.