ബം​ഗ​ളൂ​രു: ക്രി​സ്മ​സ്-​പു​തു​വ​ർ​ഷ അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കു​ന്ന​വ​രെ കൊ​ള്ള​യ​ടി​ച്ച് ബ​സ്, വി​മാ​ന സ​ർ​വീ​സു​ക​ൾ. ഡി​സം​ബ​ർ 20 മു​ത​ൽ 23 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ നി​ര​ക്ക് മൂ​ന്നു ഇ​ര​ട്ടി വ​രെ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

20ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള എ​സി സ്ലീ​പ്പ​ർ ബ​സി​ന് 5,500-6,000 വ​രെ​യാ​ണു ചാ​ർ​ജ്. കോ​ട്ട​യ​ത്തേ​ക്ക് 3,700-4,000 രൂ​പ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 4,000-4,700 രൂ​പ​യും കൊ​ടു​ക്ക​ണം. കോ​ഴി​ക്കോ​ട്ടേ​ക്ക് 2,200-2,700 രൂ​പ​യും ക​ണ്ണൂ​രി​ലേ​ക്ക് 2,000-2,500 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.


വി​മാ​ന​യാ​ത്രാ നി​ര​ക്കും കു​ത്ത​നെ കൂ​ട്ടി. 20ന് ​രാ​ത്രി നോ​ൺ സ്റ്റോ​പ് സ​ർ​വീ​സു​ക​ൾ​ക്കാ​ണു നി​ര​ക്കു കൂ​ടു​ത​ൽ. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യ്ക്ക് 16,000-17,000 രൂ​പ ന​ൽ​ക​ണം.

കോ​ഴി​ക്കോ​ട്ടേ​ക്ക് 8,500-11,300 രൂ​പ വ​രെ​യും ക​ണ്ണൂ​രി​ലേ​ക്ക് 8,500-9,500 രൂ​പ വ​രെ​യു​മാ​ണു നി​ര​ക്ക് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.