ബം​ഗ​ളൂ​രു: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി കോ​ള​ജ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ല​ക്ഷ്മി മി​ത്ര(21) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു സൊ​ല​ദേ​വ​ന​ഹ​ള്ളി​യി​ലെ ആ​ചാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്നാ​ണ് പെ​ൺ​കു​ട്ടി താ​ഴേ​ക്ക് ചാ​ടി​യ​ത്.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബി​ബി​എ ഏ​വി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.