ബം​ഗ​ളൂ​രു: ആ​ഗോ​ള ടെ​ക് ഭീ​മ​ൻ ഗൂ​ഗി​ളി​ന്‍റെ പു​തി​യ കാ​മ്പ​സ് ബം​ഗ​ളൂ​രു​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ദേ​വ​പു​ര​യി​ലെ ‘അ​ന​ന്ത’ എ​ന്ന ഈ ​കാ​ന്പ​സ് ഗൂ​ഗി​ളി​ന്‍റെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഫീ​സും ലോ​ക​ത്തി​ലെ വ​ലി​യ കാ​ന്പ​സു​ക​ളി​ലൊ​ന്നു​മാ​ണ്.

16 ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ഈ ​കാ​മ്പ​സി​ന് 5,000ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യും. ആ​ൻ​ഡ്രോ​യ്ഡ്, സെ​ർ​ച്ച്, ഗൂ​ഗി​ൾ പേ, ​ക്ലൗ​ഡ്, മാ​പ്സ്, പ്ലേ, ​ഗൂ​ഗി​ൾ ഡീ​പ് മൈ​ൻ​ഡ് തു​ട​ങ്ങി ഗൂ​ഗി​ളി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ടീ​മു​ക​ള്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കും.


അ​ന​ന്ത കാ​മ്പ​സ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്‌​ട്രോ-​ക്രോ​മി​ക് ഗ്ലാ​സ് ഇ​ന്‍​സ്റ്റ​ലേ​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​ണ്. കൂ​ടാ​തെ, നൂ​റു ശ​ത​മാ​നം മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ച്ച് പു​ന​രു​പ​യോ​ഗി​ക്കാ​നു​ള്ള സം​വി​ധാ​ന​വും മ​ഴ​വെ​ള്ളം ശേ​ഖ​രി​ക്ക​ല്‍ പോ​ലു​ള്ള പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളും ഇ​വി​ടെ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ഗൂ​ഗി​ളി​ന്‍റെ ബം​ഗ​ളൂ​രു​വി​ലെ നാ​ലാ​മ​ത്തെ കാ​ന്പ​സാ​ണി​ത്. ബം​ഗ​ളൂ​രു​വി​നു പു​റ​മെ ഗു​രു​ഗ്രാം, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, പൂ​നെ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ൽ ഗൂ​ഗി​ളി​ന് ഓ​ഫീ​സു​ക​ളു​ണ്ട്.