ഹ​രാ​രെ: സിം​ബാ​ബ്‌​വേ​യി​ല്‍ സ്വ​ര്‍​ണ​ഖ​നി ത​ക​ര്‍​ന്നു 11 തൊ​ഴി​ലാ​ളി​ക​ള്‍ കു​ടു​ങ്ങി. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഹ​രാ​രെ​യി​ല്‍​നി​ന്ന് 270 കി​ലോ​മീ​റ്റ​ര്‍ പ​ടി​ഞ്ഞാ​റ് മാ​റി​യു​ള്ള റെ​ഡ്‌​വിം​ഗ് ഖ​നി​യി​ലാ​ണ് അ​പ​ക​ടം.

ഭൂ​ച​ല​ന​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന സം​ഘ​ത്തെ നി​യോ​ഗി​ച്ചു​വെ​ന്നു ഖ​നി ഉ​ട​മ​ക​ളാ​യ മെ​റ്റ​ലോ​ണ്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​യ ഭാ​ഗ​ത്ത് മ​ണ്ണ് ഉ​റ​പ്പു​ള്ള​ത​ല്ലാ​ത്ത​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക​ര​മാ​ണ്.