ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക റം​സാ​ൻ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് അ​ബു​ദാ​ബി​യി​ൽ തു​ട​ങ്ങു​ന്നു
Thursday, March 13, 2025 2:11 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: നാ​ലാ​മ​ത് ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക റം​സാ​ൻ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ന് മു​ന്നോ​ടി​യാ​യി ജ​ഴ്സി പ്ര​കാ​ശ​ന​വും ട്രോ​ഫി റി​വി​ലിം​ഗ് ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു.

ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് ആ​ന​ക്ക​ര​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.എ​ൽ. സി​യാ​ദ്, ടൂ​ർ​ണ​മെന്‍റ് കോ​ഓർ​ഡി​നേ​റ്റ​ർ ഷെ​റി​ൻ വി​ജ​യ​ൻ, ശ​ക്തി മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.എ​ൽ. സി​യാ​ദ്, അ​സി​സ് ആ​ന​ക​ര, നി​കേ​ഷ് വ​ലി​യ വ​ള​പ്പി​ൽ, ഉ​ബൈ​ദ് കൊ​ച്ച​ന്നൂ​ർ, ഷെ​റി​ൻ വി​ജ​യ​ൻ, ഷാ​ഫി വ​ട്ടേ​ക്കാ​ട്, രാ​ജീ​വ് മാ​ഹി,

മു​സ്ത​ഫ മാ​വി​ലാ​യി, ഷ​ബി​ൻ പ്രേ​മ​രാ​ജ​ൻ, അ​ജി​ൻ പോ​ത്തേ​ര, സൈ​നു, റെ​ജി​ൻ മാ​ത്യു, അ​ഞ്‌​ജ​ലി ജ​സ്റ്റി​ൻ, സു​മ വി​പി​ൻ, ഓ​ഡി​റ്റ​ർ സു​നി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ​ക്തി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.പി. കൃ​ഷ്ണ​കു​മാ​ർ, മ​നോ​ജ് ടി ​കെ ഷെ​രി​ഫ്, നൗ​ഷാ​ദ് കോ​ട്ട​ക്ക​ൽ,


കെഎ​സ‌്‌സി ​പ്ര​സി​ഡ​ന്‍റ് ബീ​രാ​ൻ കു​ട്ടി, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യു​സ​ഫ്, ട്ര​ഷ​ർ വി​നോ​ദ് പ​ട്ടം, വ​നി​താ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഗീ​ത ടീ​ച്ച​ർ, മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലീം ചി​റ​ക്ക​ൽ, യു​വ​ക​ലാ സ​ഹി​തി പ്ര​സി​ഡന്‍റ് റോ​യ്, സെ​ക്ര​ട്ട​റി രാ​കേ​ഷ്, അ​ഹ​ല്യ ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി​ക​ളാ​യ സ​ത്യ​ൻ, ശ്രീ​കാ​ന്ത്, ബി​ൻ​ജി​ത്, ചി​ത്ര രാ​ജേ​ഷ് എ​ന്നി​വ​ർ വി​വി​ധ ടീ​മു​ക​ളു​ടെ ജേ​ഴ്സി പ്ര​കാ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

ട്രോ​ഫി റി​വീ​ലിം​ഗ് ച​ട​ങ്ങി​ൽ സി​നി - സീ​രി​യ​ൽ ആ​ർ​ട്ടി​സ്റ്റ് റെ​നി രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി.