ക്യു​കെ​ഐ​സി ക്വി​സ്‍: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Tuesday, March 11, 2025 3:05 PM IST
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സ്റ്റു​ഡ​ന്‍റ്സ് വിം​ഗ് ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര ക്വി​സ് "ഖു​ല​ഫാ​ഉ റാ​ഷി​ദൂ​ൻ' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പു​റ​ത്തി​റ​ക്കി​യ അ​ബ്ദു​റ​ഷീ​ദ് കു​ട്ട​മ്പൂ​രിന്‍റെ പ​ഠ​ന ക്ലാ​സി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഖ​ത്ത​റി​ന് പു​റ​മെ ഇ​ന്ത്യ, വി​വി​ധ ജിസിസി രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ റൈ​ഹാ​ന അ​ബ്ദു​ൽ റ​ഫീ​ഖ്(​ഖ​ത്ത​ർ), അ​ബ്ദു​ൽ ഹ​കീം.​എം.(​ഖ​ത്ത​ർ), ഷ​സ്ന ഹ​സീ​ബ് (ഖ​ത്ത​ർ), ജ​സി​യ ഇ.​പി (ഖ​ത്ത​ർ), അ​ബ്ദു​ൽ ഗ​നി (കോ​ബാ​ർ, സൗ​ദി), ഷ​ദി​ദ് ഹ​സ​ൻ (അ​ലീ​ഗ​ഢ്, ഇ​ന്ത്യ) എ​ന്നി​വ​ർ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി വി​ജ​യി​ക​ളാ​യി.


സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി, സെ​ലു അ​ബൂ​ബ​ക്ക​ർ, ജൈ​സ​ൽ എ.​കെ, അ​ബ്ദു​ൽ ക​ഹാ​ർ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.