കെ​ഐ​ജി ഇം​ഗ്ലീ​ഷ് മ​ദ്ര​സ ഇ​ന്‍റ​ർ സ്കൂ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, October 20, 2025 11:02 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്പ് (കെ​ഐ​ജി) എ​ജ്യു​ക്കേ​ഷ​ൻ ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ഇം​ഗ്ലീ​ഷ് മ​ദ്ര​സ ഫോ​ർ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് കു​വൈ​റ്റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്‍റ​ർ സ്കൂ​ൾ ഇ​സ്‌​ലാ​മി​ക് കോ​മ്പ​റ്റീ​ഷ​ൻ 2025 സം​ഘ​ടി​പ്പി​ച്ചു.

സാ​ൽ​മി​യ​യി​ലെ അ​ൽ ന​ജാ​ത്ത് സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഖു​റാ​ൻ പാ​രാ​യ​ണം, ഖു​റാ​ൻ മ​നഃ​പാ​ഠം, പ്ര​സം​ഗം, കാ​ലി​ഗ്രാ​ഫി, ക​ള​റിം​ഗ് എ​ന്നി​ങ്ങ​നെ അ​ഞ്ച് പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ​യാ​യി കി​ഡ്‌​സ്, സ​ബ്-​ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

കു​വൈ​റ്റി​ലെ ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 600 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. വി​ജ​യി​ക​ളെ ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു.

അ​ബ്ദു​ൽ മു​ഹ്സി​ൻ അ​ൽ ല​ഹ്‌​വ്, ഖു​തൈ​ബ അ​ൽ സു​വൈ​ദ്, ഖാ​ലി​ദ് അ​ൽ സ​ബ, ഫൈ​സ​ൽ മ​ഞ്ചേ​രി, ഫി​റോ​സ് ഹ​മീ​ദ്, അ​ൻ​വ​ർ സ​ഈ​ദ്, ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ, താ​ജു​ദ്ദീ​ൻ മ​ദീ​നി എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


സ്കൂ​ൾ ത​ല​ത്തി​ൽ, ഇ​ന്ത്യ ഇ​ന്റ​ർ നാ​ഷ​ണ​ൽ സ്കൂ​ൾ മം​ഗ​ഫ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ ഖൈ​ത്താ​ൻ ര​ണ്ടാം സ്ഥാ​ന​ത്തും ഫ​ഹാ​ഹീ​ൽ അ​ൽ വ​ത​നി​യ ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ് സ്കൂ​ൾ (ഡി.​പി.​എ​സ്) മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.

ഇം​ഗ്ലീ​ഷ് മ​ദ്ര​സ ഫോ​ർ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ്, കു​വൈ​റ്റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്ലാ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു. കൂ​ടാ​തെ ഗ​താ​ഗ​ത സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക: 65762175 (ഫ​ഹാ​ഹീ​ൽ), 65757138 (ഖൈ​ത്താ​ൻ), 55238583 (സാ​ൽ​മി​യ), 99354375 (ജ​ഹ്‌​റ).

മ​ല​യാ​ളം മ​ദ്ര​സ​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടു​ന്ന​തി​ന് ഈ ​ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക: 66977039 (സാ​ൽ​മി​യ), 50111731 (ഫ​ർ​വാ​നി​യ), 99771469 (അ​ബ്ബാ​സി​യ), 65975080 (ഫ​ഹാ​ഹീ​ൽ).

">