സ്കൂ​ൾ കാ​യി​ക​മേ​ള: മെ​ഡ​ൽ സ്വ​ന്ത​മാ​ക്കാ​ൻ ഗ​ൾ​ഫി​ൽ നി​ന്ന് പ​റ​ന്നെ​ത്തി കു​ട്ടി താ​ര​ങ്ങ​ൾ
Wednesday, October 22, 2025 11:21 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കാ​ൻ ഗ​ൾ​ഫ് നാ​ട്ടി​ലെ കേ​ര​ള കു​ട്ടി​ക​ൾ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ആ​ദ്യ​മാ​യി ഗ​ൾ​ഫി​ലെ കേ​ര​ളാ സി​ല​ബ​സ് സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ൾ സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ ആ​ണ്‍​കു​ട്ടി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു എ​ത്തി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ പെ​ണ്‍​കു​ട്ടി​ക​ളും മ​ത്സ​ര​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. അ​യി​ഷ ന​വാ​ബ്, സ​ന ഫാ​ത്തി​മ, ശൈ​ഖ അ​ലി, ത​മ്മ​ന, ന​ജ ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ. 39 അം​ഗ​ങ്ങ​ളും ഇ​വ​രു​ടെ അ​ധ്യാ​പ​ക​രും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ത​ല​സ്ഥാ​ന​ത്തെ​ത്തി.


ഗ​ൾ​ഫ് മോ​ഡ​ൽ സ്കൂ​ൾ ദു​ബാ​യി, അ​ബു​ദാ​ബി മോ​ഡ​ൽ സ്കൂ​ൾ, ഇ​ന്ത്യ​ൻ സ്കൂ​ൾ ഫു​ജൈ​റ, നിം​സ്ദു​ബാ​യി, ദി ​ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഉ​മു​ൽ​ഖു​വൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി എ​ത്തി​യി​ട്ടു​ള്ള​ത്. എ​ട്ട് അ​ധ്യാ​പ​ക​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്.

">