മ​ക്ക​യി​ലും മ​ദീ​ന​യി​ലും വ​ൻ തി​ര​ക്ക്
Saturday, March 16, 2024 12:44 PM IST
റി​യാ​ദ്: പു​ണ്യ​മാ​സ​മാ​യ റം​സാ​നി​ൽ മ​ക്ക​യി​ലും മ​ദീ​ന​യി​ലും വ​ൻ തി​ര​ക്ക്. ജ​ന​ല​ക്ഷ​ങ്ങ​ളാ​ണു മ​ദീ​ന​യി​ലെ പ​ള്ളി​യി​ൽ രാ​ത്രി ന​മ​സ്‌​കാ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. റം​സാ​ൻ അ​വ​സാ​ന പ​ത്തി​ലേ​ക്കു നീ​ങ്ങു​മ്പോ​ഴേ​ക്കും സൗ​ദി അ​റേ​ബ്യ​യി​ലെ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും അ​വ​ധി​യി​ലേ​ക്കു നീ​ങ്ങും.

അ​തോ​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​ര​ക്കി​നാ​കും മ​ദീ​ന സാ​ക്ഷ്യം വ​ഹി​ക്കു​ക. തി​ര​ക്ക് പ​രി​ഗ​ണി​ച്ച് മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ർ​മ​ങ്ങ​ളും ന​മ​സ്കാ​ര​വും സു​ഗ​മ​മാ​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി.

തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ത്ര​മാ​യി 210 വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. പ്ര​ത്യേ​ക ക​രു​ത​ൽ വേ​ണ്ട വ്യ​ക്തി​ക​ൾ​ക്കു കൂ​ടു​ത​ൽ ശ്ര​ദ്ധ​യു​ണ്ടാ​വും.