എ​ൻ​എ​ൽ​പി കു​ടും​ബ സം​ഗ​മം അ​ൽ​മാ​സി​ൽ സം​ഘ​ടി​പ്പി​ച്ചു
Tuesday, October 3, 2023 2:53 PM IST
റി​യാ​ദ്: എ​ൻ​എ​ൽ​പി കു​ടും​ബ സം​ഗ​മ​വും ലോ ​ഓ​ഫ് എ​ൻ​ട്രോ​പ്പി എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യു​ള്ള ക്ലാ​സും മ​ലാ​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. അന്താരാഷ്‌ട്ര പരിശീലകൻ ഡോ. ​പോ​ൾ തോ​മ​സ് ക്ലാസുക​ൾ ന​യി​ച്ചു.

ച​ട​ങ്ങി​ൽ എ​ൻഎ​ൽപി ​പോ​ൾ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ നി​സ്വാ​ർ​ഥവും മാ​തൃ​കാ​പ​ര​വു​മാ​യി എ​ൻഎ​ൽപി ​സേ​വ​ന​ങ്ങ​ൾ എ​ങ്ങ​നെ പ്ര​യോ​ഗ​വ​ത്ക​രി​ക്കാ​മെ​ന്നു​ള്ള അ​നു​ഭ​വ​ങ്ങ​ൾ മു​ഖ്യപ്ര​ഭാ​ഷ​ക​ൻ സൂ​ര​ജ് പാ​ണ​യി​ൽ (കിം​സ് ആശുപത്രി ചെ​യ​ർ​മാ​ൻ) ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

​വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യു​ടെ മാ​ന​സി​ക​മാ​യ ആ​രോ​ഗ്യ​വും വ്യ​ക്തി​ത്വ വി​ക​സ​ന​വും മാ​താ​പി​താ​ക്ക​ൾ​ക്ക് മ​ക്ക​ളോ​ടു​ള്ള പെ​രു​മാ​റ്റ​ത്തേ​യും നി​ത്യജീ​വി​ത ക്ര​മീ​ക​ര​ണ​ങ്ങ​ളേ​യും അ​നു​സ​രി​ച്ചാ​ണെ​ന്നു​ള്ള തി​രി​ച്ച​റി​വു​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻഎ​ൽപി, ​അ​ലോ​പ്പ​തി മെ​ഡി​ക്ക​ൽ ഫീ​ൽ​ഡി​ലും മ​റ്റ് ഇ​ത​ര ചി​കി​ത്സാ ത​ല​ങ്ങ​ളി​ലും മാ​ന​സി​ക ആ​രോ​ഗ്യ ത​ല​ത്തി​ലും ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തേ​യും പ്രാ​ധാ​ന്യ​ത്തേ​യും കു​റി​ച്ച് മു​ഖ്യാ​തി​ഥി ഡോ. ​അ​ൻ​വ​ർ ഖു​ർ​ഷി​ദ് (റോ​യ​ൽ പ്രോ​ട്ടോ​കോ​ൾ ഫി​സി​ഷ്യ​ൻ, നാ​ഷ​ണ​ൽ ഗാ​ർ​ഡ് ആശുപത്രി) സം​സാ​രി​ച്ചു.

പ്ര​വാ​സി ഭാ​ര​തി അ​വാ​ർ​ഡ് ജേ​താ​വ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​ൽ ല​ത്തീ​ഫ്, അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഷി​ജി​ത്, ഫ​ർ​ഹാ​ൻ അ​ഹ​മ്മ​ദ്, സ​യ്യി​ദ അ​ൻ​സാ​രി, മു​ഹി​യു​ദ്ദീ​ൻ, നി​ഖി​ല സ​മീ​ർ, വ​ർ​ഗീ​സ് വിന്‍റ​ർ ടൈം ​ക​മ്പ​നി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

എ​ൻഎ​ൽപി ​സൗ​ദി മാ​നേ​ജ​ർ സ്റ്റാ​ൻ​ലി ജോ​സ് സ്വാ​ഗ​ത​വും ഷു​ക്കൂ​ർ പൂ​ക്ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. എ​ൻഎ​ൽപി ​വെ​രി​ഫൈ​ഡ്‌ മാ​സ്റ്റ​ർ പ്രാ​ക്റ്റീ​ഷ​ന​ർ നി​ഖി​ല സ​മീ​റി​നു​ള്ള നാ​ഷ​ണ​ൽ സ്കി​ൽ ഇ​ന്ത്യ മി​ഷ​ൻ സ​ർ​ട്ടി​ഫി​ക​റ്റും ഐ​ഡി കാ​ർ​ഡും എ​ൻഎ​ൽപി ​പോ​ൾ തോ​മ​സ്‌ വി​ത​ര​ണം ചെ​യ്തു.

കോ​വി​ഡ് കാ​ല​ത്തും അ​തി​ന് ശേ​ഷ​വും നാ​ട്ടി​ലും പ്ര​വാ​സി സ​മൂ​ഹ​ത്തി​ലും ന​ൽ​കി വ​രു​ന്ന സേ​വ​ന​ങ്ങ​ൾ എ​ൻഎ​ൽപി ​കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്ക് വ​ച്ചു. യാ​സി​ർ, അ​ബൂ​ബ​ക്ക​ർ സി​ദ്ദീഖ്, സു​മി​ത, ഹാ​ജ​റ, ഷാ​ഫി, ന​മി​ത, മ​ധു​സൂ​ദ​ന​ൻ, ഷം​നാ​ദ്, സൈ​നു​ൽ ആ​ബി​ദ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.