റി​യാ​ദി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Sunday, September 17, 2023 10:06 AM IST
റി​യാ​ദ്: തീ​പ്പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി ഫ​സ​ല്‍ പൊ​യി​ല​ന്‍(37) ആ​ണ് മ​രി​ച്ച​ത്.

നാ​ലു ദി​വ​സം മു​മ്പ് താ​മ​സ സ്ഥ​ല​ത്തെ അ​ടു​ക്ക​ള​യി​ല്‍ നി​ന്ന് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​ലി​ണ്ട​ര്‍ തു​റ​ന്ന​ത് ഓ​ര്‍​ക്കാ​തെ പു​റ​ത്ത് പോ​യ ഫ​സ​ൽ തി​രി​ച്ചെ​ത്തി ലൈ​റ്റി​ട്ട​പ്പോ​ള്‍ തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.


ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ഫ​സ​ലി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ഞ്ച് വ​ര്‍​ഷ​മാ​യി എ​ക്‌​സി​റ്റ് ആ​റി​ല്‍ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഫ​സ​ൽ അ​വ​ധി ക​ഴി​ഞ്ഞ് നാ​ട്ടി​ല്‍​നി​ന്ന് തി​രി​ച്ചെ​ത്തി​യ​ത്.