ഖൈ​ത്താ​ൻ മെ​ട്രോ ഫാ​ർ​മ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 14, 2023 1:49 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​തു​ര ശു​ശ്രൂ​ഷാ​രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​മു​ള്ള മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഫാ​ർ​മ​സി ഖൈ​ത്താ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ഖൈ​ത്താ​ൻ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് മെ​ട്രോ ഫാ​ർ​മ​സി ഖൈ​ത്താ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഖൈ​ത്താ​ൻ മെ​ട്രോ ഫാ​ർ​മ​സി​യി​ലും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ഫ​ർ​വാ​നി​യ, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഫാ​ർ​മ​സി​ക​ളി​ലും വി​വി​ധ ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​ന​പ​തി​മാ​ർ, ഡി​പ്ലോ​മാ​റ്റു​ക​ൾ, ബി​സി​ന​സു​കാ​ർ, ഐ​ബി​പി​സി അം​ഗ​ങ്ങ​ൾ,എ​ബി​സി​കെ അം​ഗ​ങ്ങ​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.