നെ​റ്റ് സീ​റോ കാ​ർ​ബ​ൺ: ഒ​മാ​നി​ൽ ഏ​ഴു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 7000 ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ നി​ര​ത്തി​ലി​റ​ക്കും
Friday, May 19, 2023 7:53 AM IST
മ​സ്ക​റ്റ്: പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഇ (​ഇ​ല​ക്ട്രി​ക്) വാ​ഹ​ന പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര-​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം. സീ​റോ കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി​ക്കു​ള്ള പ​ദ്ധ​തി​യെ മ​ന്ത്രാ​ല​യം മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ന​ട​പ്പാ​ക്കു​ക.

കാ​ർ​ബ​ൺ പു​റം​ത​ള്ള​ൽ 2030ഓ​ടെ മൂ​ന്നു ശ​ത​മാ​നം കു​റ​ക്കു​ന്ന​താ​ണ് ആ​ദ്യ ഘ​ട്ടം. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 2040ഓ​ടെ ബ​ഹി​ർ​ഗ​മ​നം 34 ശ​ത​മാ​നം കു​റ​ക്കും. 2050ഓ​ടെ പു​റം​ത​ള്ള​ൽ 100 ശ​ത​മാ​നം കു​റ​ക്കു​ന്ന​താ​ണ് മൂ​ന്നാം ഘ​ട്ടം. 2040ഓ​ടെ 22,000 പു​തി​യ ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ എ​ത്തി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്


ആ​ദ്യ ഘ​ട്ട​ത്തി​ൽ 7000 ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ അ​ല്ലെ​ങ്കി​ൽ പു​തി​യ ലൈ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ 35 ശ​ത​മാ​നം എ​ത്തി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​ത്.