അഡ്വ. പി. ജോൺ തോമസിനും കുടുംബത്തിനും യാത്രയയപ്പു നൽകി
Tuesday, March 28, 2023 7:17 AM IST
സലിം കോട്ടയിൽ
കുവൈറ്റ്: പ്രവാസി ജീവിതത്തിന് താൽക്കാലിക വിട നൽകി പോകുന്ന ഇന്ത്യൻ ലൗയേഴ്സ് ഫോറം അഡ്വൈസറി ബോഡ്മെമ്പർ അഡ്വ. ജോൺ തോമസിനും ഭാര്യ ഷാർലി തോമസിനും ലോയേഴ്സ് ഫോറം അബാസിയ ഹൈഡിന് ഹോട്ടൽ വച്ചു യാത്രയയപ്പു നൽകി.

പ്രസിഡന്‍റ് അഡ്വ . തോമസ് പണിക്കർ അധ്യക്ഷത വഹിച്ച കൂടിയ മീറ്റിംഗിൽ ജനറൽ സെക്രട്ടറി അഡ്വ. സുരേഷ് പുളിക്കൽ എല്ലാവർക്കും സൗഗതം പറഞ്ഞു. അഡ്വ. ശശിധര പണിക്കർ
അഡ്വ. ജോൺ തോമസിനെ പൊന്നാട അണിയിച്ചു ആദരിച്ചു.ജനറൽ കൺവീനർ അഡ്വ മുഹമ്മദ് ബഷീർ ജോൺ തോമസിന്‍റെ കുവൈറ്റിലെ സാമൂഹിക പ്രവർത്തനത്തെ പറ്റി വിശദീകരിച്ചു.

ഫോറത്തിന്‍റെ ഉപഹാരം പ്രസിഡന്‍റ് അഡ്വ. തോമസ് പണിക്കർ അഡ്വ. ജോൺ തോമസിനു നൽകി. അഡ്വ .ജോൺ തോമസ് അദ്ദേഹത്തിന്‍റെ മറുപടി പ്രസംഗത്തിൽ ലോയേഴ്സ് ഫോറം മെമ്പർ ആയതുകൊണ്ട് ഒരുപാട് സാമൂഹിക , സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിയമപരമായ സഹായങ്ങൾ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അഡ്വ. ലാൽജി, അഡ്വ . റ്റീസ് തോമസ് , അഡ്വ . രാജേഷ് സാഗർ, അഡ്വ രത്‌നകുമാരൻ, അഡ്വ . പ്രിയ ഹരിദാസ് , അഡ്വ . തോമസ്മ സ്റ്റീഫൻ, അഡ്വ .ജസീന ബഷീർ, അഡ്വ. ഗീത അനിൽകുമാർ, അഡ്വ സ്മിത മനോജ് , അഡ്വ. മെറിൻ, അഡ്വ . സുബിൻ അറക്കൽ, അഡ്വ. അന പുതിയൊട്ടിൽ, അഡ്വ ജെറാൾ ജോസ് തുടങ്ങി മറ്റു എല്ലാ ലോ ഫോറം മെമ്പർമാരും സംസാരിച്ചു.