ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഹസ്സാവിയ ഭാരവാഹികൾ
Saturday, February 4, 2023 6:09 PM IST
സലിം കോട്ടയിൽ
കുവൈറ്റ് : 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി), നവാസ്. ടി ബാവ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു .

മറ്റു വകുപ്പ് സെക്രട്ടറിമാർ മുഹമ്മദ് അനൂബ് (വൈസ് പ്രസി), ഷിജാസ് ആർ.കെ (ഓർഗനൈസിംഗ്), അബ്ദുൽ അസീസ്. സി (ദഅവ), റിയാസ് പുന്നശ്ശേരി (ക്യു എൽ എസ് , വെളിച്ചം), ജമാൽ. പി.കെ (വിദ്യാഭ്യാസം), നാഫിൽ പെരുമ്പിലാവ് (സോഷ്യൽ വെൽഫെയർ ആൻറ് ഉംറ), അബ്ദുൽ അസീസ് നിലമ്പൂർ (കേന്ദ്ര എക്സിക്യൂട്ടീവ്) എന്നിവരെ തെരെഞ്ഞെടുത്തു .

കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ, യൂനുസ് സലീം എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . കഴിഞ്ഞ വർഷത്തെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് ശാക്കിർ നന്തി അവതരിപ്പിച്ചു.