കു​വൈ​റ്റി​ലെ ഗ​സാ​ലി റോ​ഡ് ജ​നു​വ​രി 26 വ​രെ അ​ട​ച്ചി​ടും
Thursday, January 19, 2023 7:40 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ ഗ​സാ​ലി റോ​ഡ് ശു​വൈ​ഖ് പോ​ർ​ട്ട് വ​രെ​യു​ള്ള ഭാ​ഗം ജ​നു​വ​രി 26 വ​രെ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ അ​ട​ച്ചി​ടു​മെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ റോ​ഡ്സ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട് അ​റി​യി​ച്ചു. അ​ർ​ധ​രാ​ത്രി ഒ​ന്നു മു​ത​ൽ പു​ല​ർ​ച്ചെ 5 വ​രെ​യാ​ണ് അ​ട​ച്ചി​ടു​ക. റോ​ഡി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​ത് റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത്.