ക​ല (ആ​ർ​ട്ട്) കു​വൈ​റ്റ് ഒ​രു​ക്കു​ന്ന ​ശി​ശു​ദി​ന ചി​ത്ര​ര​ച​നാ മ​ത്സ​രം ന​വം​ബ​ർ 18ന്
Tuesday, September 27, 2022 11:28 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ക​ല(​ആ​ർ​ട്ട്) കു​വൈ​റ്റ് ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "നി​റം 2022ന്' ​ചി​ത്ര ര​ച​നാ മ​ത്സ​രം ന​വംബ​ർ 18 ന് ​വെ​ള്ളി​യാ​ഴ്ച അ​ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​ന് ആ​രം​ഭി​ക്കും.

ശി​ശു​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി, പ്ര​ഥ​മ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്രു​വി​ന്‍റെ 132-ആം ​ജ നമ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​ല (ആ​ർ​ട്ട്) കു​വൈ​റ്റ് കു​ട്ടി​ക​ൾ​ക്കാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2005 മു​ത​ൽ് ന്ധ​നി​റം​ന്ധ എ​ന്ന നാ​മ​ക​ര​ണ​ത്തി​ൽ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ഈ ​പ​രി​പാ​ടി​യു​ടെ പ​തി​നെ​ട്ടാം വാ​ർ​ഷി​ക​മാ​ണ് ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന​ത്.

ഡ്രോ​യിം​ഗി​ലും പെ​യി​ന്‍റിം​ഗി​ലു​മാ​യി നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി​രി​ക്കും മ​ത്സ​രം ന​ട​ത്തു​ക.
ഗ്രൂ​പ്പ് എ - ​എ​ല് കെ ​ജി മു​ത​ല് ഒ​ന്നാം ക്ലാ​സ് വ​രെ,
ഗ്രൂ​പ്പ് ബി - ​ര​ണ്ടാം ക്ലാ​സ് മു​ത​ല് നാ​ല് വ​രെ.
ഗ്രൂ​പ്പ് സി - ​അ​ഞ്ചാം ക്ലാ​സ് മു​ത​ല് എ​ട്ടു വ​രെ,
ഗ്രൂ​പ്പ് ഡി - ​ഒ​ന്പ​താം ക്ലാ​സ് മു​ത​ല് പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ.

ആ​ദ്യ​ത്തെ ര​ണ്ടു ഗ്രൂ​പ്പു​ക​ള്ക്ക് ക്ര​യോ​ണ്‍​സും ക​ള​ർ​പെ​ൻ​സി​ലും ഗ്രൂ​പ്പ് സി, ​ഡി എ​ന്നി​വ​ർ​ക്ക് വാ​ട്ട​ർ ക​ള​റു​ക​ളും ഉ​പ​യോ​ഗി​ക്കാം. ഇ​ത് മ​ത്സ​രാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. ഡ്രോ​യിം​ഗ് ഷീ​റ്റ് സം​ഘാ​ട​ക​ർ ന​ൽ​കും. ചി​ത്ര​ര​ച​ന കൂ​ടാ​തെ, ഏ​ഴാം ക്ലാ​സ് മു​ത​ല് പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്ക്കാ​യി ക്ലേ ​സ്ക​ൾ​പ്ച​ർ മ​ത്സ​ര​വും, ര​ക്ഷി​താ​ക്ക​ള്ക്കും സ​ന്ദ​ര്ശ​ക​ര്ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ഓ​പ്പ​ണ്‍ ക്യാ​ൻ​വാ​സ് പെ​യി​ന്‍റിം​ഗും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​പ്പ​ണ്‍ ക്യാ​ൻ​വാ​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും സ​മ്മാ​നം നേ​ടാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന​വ​ർ​ക്ക് സ്വ​ർ​ണ നാ​ണ​യം സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ​ക്കു​പു​റ​മെ 75 പേ​ർ​ക്ക് മെ​റി​റ്റ് പ്രൈ​സും 10 ശ​ത​മാ​നം പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ 15 വ​രെ www.kalakuwait.netലേ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ചെ​യ്യാ​വു​ന്ന​താ​ണ്. ഓ​ണ്‍​സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് [email protected] എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യും കൂ​ടാ​തെ 97959072, 66015466, 66114364 എ​ന്നീ ന​ന്പ​റു​ക​ൾ വ​ഴി​യും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കു​വൈ​റ്റി​ലെ പ്ര​ഗ​ത്ഭ ആ​ർ​ട്ടി​സ്റ്റു​ക​ൾ മ​ത്സ​രം നി​യ​ന്ത്രി​ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​ല(​ആ​ർ​ട്ട്) കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​കേ​ഷ് പി. ​ഡി. ട്രെ​ഷ​റ​ർ അ​ഷ്റ​ഫ് വി​തു​ര, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ജി​ത് കു​മാ​ർ മീ​ഡി​യ ക​ണ്‍​വീ​ന​ർ മു​കേ​ഷ് വി ​പി, ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ശ്രീ​മ​തി ഗീ​തി​ക അ​ഹൂ​ജ, അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ നൗ​ഫ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.