ഓവർസീസ് എൻസിപി കൺവൻഷൻ
Thursday, May 19, 2022 9:39 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു. പ്രസിഡന്‍റ് ജീവ് സ്‌ എരിഞ്ചേരി അധ്യക്ഷത വഹിച്ച യോഗം എൻ സി പി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു.

മേയ് 24 നു (ചൊവ്വ) കൊച്ചിയിൽ നടക്കുന്ന എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പരിപാടികൾ ഏകോപിക്കുന്നതിനും കൂടുതൽ ഒഎൻസിപി ഗ്ലോബൽ പ്രതിനിധികളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ വിജയത്തിനായി കൂടുതൽ പ്രവാസി വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനും നേതാക്കൾ അഭ്യർഥിച്ചു.

എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളനം എൻസിപി ദേശീയ പ്രസിഡന്‍റ് ശരത് പവാർ എംപിയാണ് കൊച്ചിയിൽ എസി ഷണ്മുഖദാസ് നഗറിൽ (കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട സ്റ്റേഡിയം ഗ്രൗണ്ട്) ഉദ്ഘാടനം ചെയ്യുന്നത്. എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി.സി.ചാക്കോ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളത്തിൽ ഇടതുപക്ഷ നേതാക്കൾക്കൊപ്പം ഡോ. ജോ ജോസഫും പങ്കെടുക്കും.

ഒഎൻസിപി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ, വൈസ് പ്രസിഡന്‍റുമാരായ സണ്ണി മിറാൻഡ, പ്രിൻസ്, ജോയിന്‍റ് സെക്രട്ടറി അശോകൻ എന്നിവർ കുവൈറ്റ് കൺവൻഷൻ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.