മ​ല​യാ​ളിയെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, October 10, 2021 9:50 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൾ സ്വ​ദേ​ശി മ​ല​വി​ല പൊ​യ്ക പു​ത്ത​ൻ വീ​ട്ടി​ൽ ഫാ​റൂ​ഖ്സു​ധീ​ർ (44 ) ആ​ണ് കു​വൈ​റ്റി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദീ​ർ​ഘ​കാ​ല​മാ​യി കു​വൈ​റ്റി​ൽ ഡ്രൈ​വ​റാ​യി തൊ​ഴി​ൽ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും മ​ക​നും നാ​ട്ടി​ലാ​ണ്. ഭൗ​തി​ക​ശ​രീ​രം​നാ​ട്ടി​ലെ​ത്തി​യ്ക്കു​വാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

സ​ലിം കോ​ട്ട​യി​ൽ